ശ്രീനാരായണ സ്‌കോളർഷിപ്പ് പരീക്ഷ

Thursday 05 March 2026 5:03 PM IST

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം പോഷക സംഘടനയായ ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലിന്റെ സ്‌കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 19ന് നടത്തുമെന്ന് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് എം.കെ.സജീവ് അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങൾ ഉടൻ നിശ്ചയിക്കും. യോഗത്തിന്റെ ഉദ്ഘാടനം പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണൻ നിർവഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി എം.എൻ.ശശിധരൻ, വൈസ് പ്രസിഡന്റ് ഡോ.ആർ.സോമൻ,​ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് പൊന്നുരുന്നി ഉമേശ്വരൻ, ഡോ.ഷിബു പണ്ടാല, എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, എസ്.എൻ.പി.സി ജില്ലാ ചെയർമാൻ കെ.കെ.രത്‌നൻ,​ വൈസ് പ്രസിഡന്റ് ഡി.ബാബു എന്നിവർ സംസാരിച്ചു.