ട്യൂഷന് പോകാത്തതിൽ വഴക്കുപറഞ്ഞു; ആലപ്പുഴയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

Thursday 05 March 2026 5:39 PM IST

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്‌തറിനെയാണ് (15) മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് എസ്‌തറിനെ വഴക്കുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടതായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കും.