'സ്റ്റെപ്സ് ': മടവൂർ എ.യു.പി സ്കൂളിന് വിജയം

Friday 06 March 2026 12:39 AM IST
സ്റ്റെപ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയമടവൂർ എ.യു.പി സ്കൂൾ വിദ്യാർഥികളെ അനുമോദിക്കുന്നു

മടവൂർ: പൊതു വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആർ.ടിയും സംയുക്തമായി സംഘടിപ്പിച്ച 'സ്റ്റെപ്സ്' സാമൂഹ്യശാസ്ത്ര പ്രതിഭാ പരീക്ഷയിൽ മടവൂർ എ.യു.പി സ്കൂളിന് ഉജ്ജ്വല വിജയം. ഒന്നാം സ്ഥാനത്തോടെ രണ്ട് വിദ്യാർഥികൾ സംസ്ഥാനതല പരീക്ഷയ്ക്ക് യോഗ്യത നേടി. ഇ.കെ. ദേവിക, എ.എം.മുഹമ്മദ് നുഫൈൽ എന്നിവരാണ് നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലയിൽ നിന്ന് ആറ് വിദ്യാർത്ഥികൾക്ക് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ ലഭിച്ചു. സ്റ്റെപ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്റ്റാഫ്, പി.ടി.എ മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സാമൂഹ്യശാസ്ത്ര പഠനത്തിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും ഗവേഷണ മനോഭാവം വളർത്തുന്നതിനുമായി നടത്തുന്നതാണ് സ്റ്റെപ്സ് പരീക്ഷ.