ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Friday 06 March 2026 12:46 AM IST
വ്യാപാരി വ്യവസായി സമിതി മുക്കത്ത് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നിന്നും

മുക്കം: വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് ഓർഫനേജ് ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി.എ പ്രദീപ് കുമാർ, മുനിസിപ്പൽ കൗൺസിലർമാർ, സമിതി ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, വ്യാപാരികൾ, ഏകോപന സമിതി നേതാക്കൻമാർ, വിവിധ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കൾ, സന്നദ്ധ സേനാംഗങ്ങൾ എന്നിവർ പങ്കാളികളായി.

സമിതി യൂണിറ്റ് പ്രസിഡന്റ് കൈരളി സുൽഫി, സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത്, ട്രഷറർ ചില്ലാനം വിജയൻ, ഷിബു കല്ലൂർ, സജീഷ് വായലത്ത്, സൈനുൽ ആബ്ദീൻ, ഹാറൂൺ, ശശിധരൻ, സ്മിത എന്നിവർ നേതൃത്വം നൽകി.