വിതരണം ചെയ്തു
Friday 06 March 2026 1:53 AM IST
ആലത്തൂർ: നവകേരളം കർമ്മപദ്ധതി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആലത്തൂർ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ഹരിതകർമ്മസേനാംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. കെ.ഡി.പ്രസേനൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പി.എ.വീരാസാഹിബ് പദ്ധതി വിശദീകരണം നടത്തി. ആലത്തൂർ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.സിന്ധു ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.അംബിക, സ്ഥിരം സമിതി അംഗങ്ങളായ കണ്ണൻ, സുനിത ശശീന്ദ്രൻ, ബ്ലോക്ക് അംഗം ലളിത നാരായണൻ, സെക്രട്ടറി ഇ.വി.ഗിരീഷ്, ജി.ഇ.ഒ ബിനേഷ് കുമാർ, തീമാറ്റിക് എക്സ്‌പെർട്ട് എൽസ എന്നിവർ പങ്കെടുത്തു.