കേരളസർവകലാശാല പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംകോം (സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 – 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരശോധനയ്ക്കും 2026 മാർച്ച് 15 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്റ്റർ ബിടെക് (2020 സ്കീം – റഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2021, 2022 &മാു; 2023 അഡ്മിഷൻ), ഡിസംബർ 2025 ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 09 മുതൽ ആരംഭിക്കും.
എം.ജി വാർത്തകൾ
ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.ടെക് (2015ന് മുമ്പുള്ള അഡ്മിഷനുകൾ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 31 വരെയും സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.
എം.എ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ്: അപേക്ഷ ക്ഷണിച്ചു സ്കൂൾഒഫ് ബിഹേവിയറൽ സയൻസസ് നടത്തുന്ന എം.എ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സ് ലഭ്യമായ കേരളത്തിലെ ഏക സർവകലാശാലയാണ് എംജി. ആകെ 20 സീറ്റുകളാണുള്ളത്, യോഗ്യത: ബിരുദം, പ്രവേശന പരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങൾക്ക് mgu.ac.in
സർട്ടിഫിക്കറ്റ് കോഴ്സ് 'പോളിമേഴ്സ് ഇൻ വേസ്റ്റ് വാട്ടർ മാനേജ്മന്റ് ആൻഡ് വാട്ടർ ക്വാളിറ്റി മോണിറ്ററിംഗ് ടെക്നിക്സ്' എന്ന വിഷയത്തിൽ എം.ജി സർവകലാശാലയിലെ സ്കൂൾ ഒഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു (സയൻസ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം ആറുമാസം. ഫീസ് 20,000 രൂപ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15. https://forms.gle/autfTBAqFhpW6FMD9 ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഓർമ്മിക്കാൻ
1 നീറ്റ് യു.ജി അപേക്ഷ 8 വരെ- നീറ്റ് യു.ജി പരീക്ഷയ്ക്ക് മാർച്ച് 8 വരെ അപേക്ഷിക്കാം.
2 തീയതി നീട്ടി- കെ.ജി.ടി. (ടൈപ്പ് റൈറ്റിംഗ്) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 13 വൈകിട്ട് 5 വരെ നീട്ടി.
3 ഇഗ്നോ രജിസ്ട്രേഷൻ- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന BEd, BSc Nursing (Post Basic), പി.ജി ഡിപ്ലോമ ഇൻ റൂറൽ & പ്ലാന്റേഷൻ മാനേജ്മെന്റ് (PGDRPC) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 10ലേക്ക് നീട്ടി. മാർച്ച് 29നാണ് എൻട്രൻസ് പരീക്ഷ. വെബ്സൈറ്റ്: ignou.ac.in