ഭര്‍ത്താവിന്റെ കാലുകളില്‍ ചുംബിച്ച് നടി; അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റമെന്ന് വിമര്‍ശനം
സെലിബ്രിറ്റികള്‍ തങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. പലപ്പോഴും അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഹോളിവുഡ് താരം സെലീന ഗോമസിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. ഫ്രണ്ട്‌സ് കീപ്പ് സീക്രട്ട്‌സ് എന്ന പോഡ്കാസ്റ്റില്‍ ഭര്‍ത്താവിനെ ചുംബിച്ച താരത്തിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഭര്‍ത്താവ് ബെന്നി ബ്ലാങ്കോയ്ക്കും സുഹൃത്തുക്കളായ ലില്‍ ഡിക്കിക്കും ക്രിസ്റ്റിന്‍ ബറ്റാലുക്കോയ്ക്കുമൊപ്പമാണ് സെലീന ഷോയില്‍ പങ്കെടുത്തത്. കാലുകള്‍ വൃത്തികേടായിരുന്നിട്ടും ഗായിക ഭര്‍ത്താവ് ബെന്നിയുടെ കാലുകളില്‍ ചുംബിച്ചു. വീഡിയോയില്‍ ബെനി ബ്ലാങ്കോയുടെ കാലുകള്‍ 'വൃത്തികെട്ടതാണ്' എന്ന തരത്തില്‍ ചിലര്‍ അഭിപ്രായപ്പെടുകയും, അത്തരത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ ചുംബിക്കുന്നത് 'വ്യത്യസ്തവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്' എന്നാണ് വിമര്‍ശനം.
ഷോയില്‍ ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സെലീന ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കാലുകള്‍ ചുംബിച്ചത്. ഭര്‍ത്താവ് സോഫയിലും സെലീന നിലത്തും ഇരിക്കുകയായിരുന്നു. ഈ സമയം ബ്ലാങ്കോയുടെ കാലുകള്‍ മേശയുടെ പുറത്തായിരുന്നു. കാലുകള്‍ മുന്നിലുള്ള മേശപ്പുറത്ത് വച്ചു. പെട്ടെന്ന് സെലീന ബെന്നിയുടെ കാലില്‍ ചുംബിച്ചു. ഇത് കണ്ട് ബെന്നി അത്ഭുതപ്പെട്ടു. തന്റെ സുഹൃത്തുക്കളായ ലില്ലിനേയും ക്രിസ്റ്റിനേയും നോക്കി അയാള്‍ തമാശയായി, നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുകയും ചെയ്തു.