9.5കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
Thursday 05 March 2026 8:42 PM IST
കോതമംഗലം: കോതമംഗലത്ത് 9.5കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. സമീൻ ഗുലാം മുസ്തഫ (28), മമൻ ജഹാംഗീർ (24),അബിബുൽ ഇസ്ലാം (38) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. മൂവാറ്റുപുഴ റോഡിൽ കാരക്കുന്നത്തുവച്ചാണ് സ്‌കൂട്ടറിൽ വരികയായിരുന്ന പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. സ്‌കൂട്ടറിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. ചോദ്യം ചെയ്യലിലാണ് പെരുമറ്റത്ത് തോടിന്റെ കരയിലെ പൊന്തക്കാട്ടിൽ കൂടുതൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. വില്പന നടത്തുന്നതിനായാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.സബിൻ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും