കടൽത്തീര ശുചീകരണം

Friday 06 March 2026 12:54 AM IST
d

തിരൂരങ്ങാടി: പരപ്പനങ്ങാടി ജി.എം.എൽ.പി സ്കൂളിലെയും കാച്ചടി എൽ.പി സ്കൂളിലെയും വിദ്യാർത്ഥികൾ സൗഹൃദ വിരുന്നും കടൽത്തീര ശുചീകരണവും നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ

ഭാഗമായി സംഘടിപ്പിച്ച 'തീമാറ്റിക് കാമ്പെയിൻ' വഴിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി ഉപജില്ലാ ഓഫീസർ ബിന്ദു നിർവ്വഹിച്ചു. നെടുവ ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു മുഖ്യപ്രഭാഷണം നടത്തി. ​വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് കവറുകളിലാക്കി ഹരിതകർമ്മ സേനയ്ക്ക് കൈമാറി. പരപ്പനങ്ങാടി ജി.എം.എൽ.പി സ്കൂളിൽ ഇഫ്താർ സംഗമം ഒരുക്കി.