അമിനിറ്റി സെന്റർ, ആംഫി തിയേറ്റർ ഉദ്ഘാടനം
Thursday 05 March 2026 9:55 PM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ, സിയാലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആംഫി തിയേറ്റർ, സർവകലാശാലയിലെ ആർട്ട് ഗ്യാലറി ആൻഡ് എക്‌സിബിഷൻ സെന്റർ, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം, രൂപകല്പന ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. വൈസ് ചാൻസലർ ഡോ.കെ.കെ.ഗീതാകുമാരി അദ്ധ്യക്ഷയാകും. അമിനിറ്റി സെന്ററിന്റെ നിർമ്മാണ ചുമതല നിർവഹിച്ച കോസ്റ്റ്‌ഫോർഡ്, ആംഫി തിയേറ്റർ നിർമ്മാണത്തിന് ധനസഹായം നൽകിയ സിയാൽ എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിക്കും.