യുവജനശാക്തീകരണ ശിബിരത്തിന് അപേക്ഷിക്കാം

Thursday 05 March 2026 9:55 PM IST

കൊച്ചി: ഓൾ ഇന്ത്യ ചിന്മയ യുവ കേന്ദ്രം ബിരുദധാരികൾക്കായി അഖിലേന്ത്യാ യുവജനശാക്തീകരണ ശിബിരം സംഘടിപ്പിക്കും. 20 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. 75 ദിവസത്തെ പരിശീലനം സൗജന്യമാണ്. 10 മാസത്തെ ഇന്റേൺഷിപ്പുമുണ്ട്. ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ യുവജനങ്ങളുമായി ഇടപെട്ട് പ്രവർത്തിക്കാനാകും. കോയമ്പത്തൂർ ചിന്മയ മിഷൻ കേന്ദ്രത്തിൽ ജൂൺ 4നാണ് കോഴ്സ് ആരംഭിക്കുന്നത്. 16-ാമത്തെ ബാച്ചാണിത്. വേദാന്തം, ഭാരത സംസ്കാരം, ഭാരതീയ ശാസ്ത്രങ്ങൾ എന്നിവ നിത്യജീവിതത്തിൽ ഉപയോഗിക്കുവാനും നേതൃത്വഗുണങ്ങൾ ആർജിക്കാനും യുവാക്കളോട് സംവദിക്കാനും ബോധവത്കരിക്കാനുമുള്ള പരിശീലനം കോഴ്സിന്റെ ഭാഗമാണ്. വിവരങ്ങൾക്ക്: 9746824142.