കുസാറ്റിൽ മിനി മാരത്തൺ
Thursday 05 March 2026 9:56 PM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വിമൻസ് വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ പതാകയുമേന്തി വനിതകളുടെ മിനി മാരത്തൺ സംഘടിപ്പിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി ഫ്ലാഗ് ഒഫ് ചെയ്തു. സൺറൈസ് ഹോസ്പിറ്റൽ എം.ഡി.പർവീൺ ഹഫീസ്, കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു.അരുൺ എന്നിവർ പങ്കെടുത്തു. സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച് ക്യാമ്പസിനുള്ളിൽ 5 കിലോമീറ്റർ ഓടി അമിനിറ്റി സെന്ററിന് മുന്നിലാണ് മാരത്തൺ അവസാനിച്ചത്. സർവകലാശാലയിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഗവേഷണ വിദ്യാർത്ഥികളും പങ്കെടുത്തു.