മിൽമ റീൽ ചലഞ്ചിൽ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
Thursday 05 March 2026 10:53 PM IST
15 വരെ പങ്കെടുക്കാം
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ റീൽ ചലഞ്ചിൽ 15 വരെ പങ്കെടുക്കാം. 'ശുദ്ധമായ പാൽ മിൽമ പാൽ' എന്ന വിഷയത്തെ ആസ്‌പദമാക്കി കല പരവും ആകർഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്‌ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 50,000, 25,000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നൽകും. മികച്ച റീലുകൾ മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രദർശിപ്പിക്കും. ഒരു മിനിറ്റിൽ കവിയാത്ത റീലുകൾ trcmpu.ads@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേൽവിലാസം, ഫോൺ നമ്പർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം ഐഡി എന്നിവ ഉൾപ്പെടെ അയക്കണം. മിൽമ ചലഞ്ചിലേക്ക് അയക്കുന്ന വീഡിയോ സ്വന്തം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യാൻ പാടില്ല. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക:www.milmatrcmpu.com