യുവകർഷകന്റെ മരണം: കാട്ടാനയെ  മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവ്

Friday 06 March 2026 12:43 AM IST
യുവകർഷകന്റെ മരണം

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​:​ ​മ​രി​ച്ച​ ​യു​വ​ക​ർ​ഷ​ക​ൻ​ ​വ​ട​ക്ക​നാ​ട് ​പ​ച്ചാ​ടി​ ​ക​ദ​ങ്ങ​ത്ത് ​ന​ടു​വീ​ട്ടി​ൽ​ ​ര​ജീ​വി​നെ​ ​ആ​ക്ര​മി​ച്ച​ ​കാ​ട്ടാ​ന​യെ​ ​മ​യ​ക്കു​വെ​ടി​വെ​ച്ച് ​പി​ടി​കൂ​ടാ​ൻ​ ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ന്റെ​ ​ഉ​ത്ത​ര​വ്.​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ടാ​ണ് ​നാ​ടി​നെ​ ​ന​ടു​ക്കി​യ​ ​സം​ഭ​വം.​ ​ ശ​ല്യ​ക്കാ​ര​നാ​യ​ ​കാ​ട്ടാ​ന​യെ​ ​കൃ​ത്യ​മാ​യി​ ​തി​രി​ച്ച​റി​ഞ്ഞ് ​എം.​ഒ.​ഇ.​എ​ഫ് ​ആ​ൻ​ഡ് ​സി.​സി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​ ​എ​ല്ലാ​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ ​ശ​ങ്ങ​ളും​ ​പാ​ലി​ച്ച് ​ഉ​ൾ​ക്കാ​ട്ടി​ലേ​യ്ക്ക് ​തു​ര​ത്താ​നും​ ​വി​ജ​യി​ക്കാ​ത്ത​പ​ക്ഷം​ ​മാ​ത്ര​മെ​ ​മ​യ​ക്കു​വെ​ടി​വെ​ച്ച് ​പി​ടി​കൂ​ടാ​ൻ​ ​പാ​ടു​ള്ളു​വെ​ന്നു​മാ​ണ് ​ഉ​ത്ത​ര​വി​ലു​ള്ള​ത്. കാ​ട്ടാ​ന​യെ​ ​മ​യ​ക്കു​വെ​ടി​വെ​യ്ക്കു​ന്ന​തി​ന് ​മു​മ്പ് ​ഒ​രു​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച് ​ആ​ന​യു​ടെ​ ​ദൈ​നം​ദി​ന​ ​നീ​ക്ക​ങ്ങ​ൾ​ ​നി​രീ​ക്ഷി​ച്ച​ ​ശേ​ഷ​മെ​ ​മ​യ​ക്ക് ​വെ​ടി​വെ​ച്ച് ​പി​ടി​കൂ​ടു​ന്ന​ ​നീ​ക്ക​ത്തി​ലേ​യ്ക്ക് ​ക​ട​ക്കാ​വു.​ ​ആ​വ​ശ്യ​മാ​യ​ ​മൃ​ഗ​പ​രി​ച​ര​ണം​ ​ന​ൽ​കി​ ​കാ​ട്ടാ​ന​യ്ക്ക് ​അ​ധി​ക​ ​സ​മ്മ​ർ​ദ്ദം​ ​ന​ൽ​കാ​തെ​ ​വേ​ണം​ ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റാ​നെ​ന്ന് ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​‌​ർ​ഡ​ൻ​ ​ഡോ.​പ്ര​മോ​ദ് ​ജി.​കൃ​ഷ്ണ​ൻ​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​ആ​ന​യി​റ​ങ്ങു​ന്നു​ണ്ടോ​ ​എ​ന്ന് ​നോ​ക്കാ​ൻ​ ​വീ​ട്ടി​ൽ​ ​നി​ന്ന്പു​റ​ത്തേ​യ്ക്ക് ​ഇ​റ​ങ്ങി​യ​ ​ര​ജീ​വ് ​എ​ന്ന​ ​യു​വ​ ​ക​ർ​ഷ​ക​നെ​ ​കാ​ട്ടാ​ന​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ കൃ​ഷി​യി​ട​ത്തി​ലേ​യ്ക്ക് ​പോ​യ​ ​ആ​ളെ​ ​ഏ​റെ​നേ​രം​ ​ക​ഴി​ഞ്ഞി​ട്ടും​ ​കാ​ണാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​വീ​ട്ടു​കാ​രും​ ​സ​മീ​പ​ ​വാ​സി​ക​ളും​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​ര​ജീ​വി​നെ​ ​തോ​ട്ട​ത്തി​ൽ​ ​കി​ട​ക്കു​ന്ന​താ​യി​ ​ക​ണ്ട​ത്.​ ​സ​മീ​പ​ത്ത് ​ആ​ന​ ​പ​രാ​ക്ര​മം​ ​ന​ട​ത്തി​യ​തി​ന്റെ​ ​ച​വി​ട്ട​ടി​യും​ ​കാ​ണാ​നു​ണ്ടാ​യി​രു​ന്നു.​ ​ഉ​ട​ൻ​ ​ര​ജീ​വി​നെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​മ​ര​ണം​ ​നേ​ര​ത്തെ​ ​സം​ഭ​വി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ആ​ന​യെ​ ​പി​ടി​കൂ​ടാ​ൻ​ ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​‌​ർ​ഡ​ന് ​ഉ​ത്ത​ര​വ് ​ഇ​ടേ​ണ്ടി​വ​ന്ന​ത്.