മില്‍മയുടെ സമ്മാനമായി കിട്ടുക ഒരു ലക്ഷം രൂപ, സാധാരണക്കാര്‍ക്കും അവസരം

Friday 06 March 2026 12:30 AM IST

15 വരെ പങ്കെടുക്കാം

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ റീല്‍ ചലഞ്ചില്‍ 15 വരെ പങ്കെടുക്കാം.

'ശുദ്ധമായ പാല്‍ മില്‍മ പാല്‍' എന്ന വിഷയത്തെ ആസ്പദമാക്കി കല പരവും ആകര്‍ഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50,000, 25,000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മികച്ച റീലുകള്‍ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രദര്‍ശിപ്പിക്കും.

ഒരു മിനിറ്റില്‍ കവിയാത്ത റീലുകള്‍ trcmpu.ads@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം ഐഡി എന്നിവ ഉള്‍പ്പെടെ അയക്കണം. മില്‍മ ചലഞ്ചിലേക്ക് അയക്കുന്ന വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:www.milmatrcmpu.com