പൊലീസ് സേനയിലേക്ക് 330 പേർ കൂടി
Friday 06 March 2026 12:50 AM IST
തിരുവനന്തപുരം:പരിശീലനം പൂർത്തിയക്കിയ 330 റിക്രൂട്ടുകൾ പൊലീസ് സേനയുടെ ഭാഗമായി.പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു.എസ്.എ.പിയിലെ 98,മൂന്നാം സായുധ ബറ്റാലിയനിലെ 67,ഒന്നാം ബറ്റാലിയനിലെ 61,വനിതാ ബറ്റാലിയനിലെ 104 പേരാണ് പാസിംഗ് ഔട്ടിൽ പങ്കെടുത്തത്.9മാസത്തെ പരിശീലനമാണ് നൽകിയത്.ആയുധ പരിശീലനം,കരാട്ടേ,യോഗ,നീന്തൽ, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.കുറ്റാന്വേഷണത്തിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നിവയിലും പരിശീലനം നൽകി.പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഡി.ജി.പി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.എ.ഡി.ജി.പി മാരായ എസ്.ശ്രീജിത്,ദിനേന്ദ്ര കശ്യപ്,എച്ച്.വെങ്കടേഷ്,മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.