ഗുരു- ഗാന്ധി സമാഗമം: ജാഥകളെത്തി, പതാക ഉയർന്നു

Friday 06 March 2026 12:52 AM IST

കൊല്ലം: ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ദീപശിഖ, കൊടിമര, പതാക, ഛായാചിത്ര ജാഥകൾ ഇന്നലെ വൈകിട്ട് ചിന്നക്കട ആർ.ശങ്കർ സ്ക്വയറിൽ സംഗമിച്ചു. തുടർന്ന് ഘോഷയാത്രയായി സമ്മേളനവേദിയായ ആശ്രാമം മൈതാനത്ത് എത്തി. നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി സംഘാടക സമിതി ചെയർമാൻ അടൂർ പ്രകാശ് സമ്മേളനനഗരിയിൽ പതാക ഉയർത്തി.

ഗുരു- ഗാന്ധി സമാഗമ കമ്മിറ്റി കൺവീനർ രാജേഷ് സഹദേവൻ നയിച്ച ദീപശിഖ ജാഥ രാവിലെ ശിവഗിരി മഹാസമാധിയിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. കടന്നു വരുന്ന വഴിയിൽ ഗുരുധർമ്മ പ്രചരണസഭ അടക്കമുള്ള സംഘടനകളുടെ പ്രവർത്തകർ സ്വീകരണം നൽകി. ഒ.ബി.സി കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ ആദിലിംഗ പെരുമാൾ, തെക്കേവിള സുനിൽകുമാർ, ഒ.ബി. രാജേഷ്, അഡ്വ. എസ്. ഷേണാജി, പി.വി. അശോക് കുമാർ, നാസർ, പ്രതീഷ് കുമാർ, ഇരവിപുരം സജീവൻ, ഇമേഴ്സൺ, മണക്കാട് സജി, സുമ സുനിൽ, അഖിൽ മൊട്ടക്കുഴി, കോയിക്കൽ രാജേഷ്, എസ്. ശിഹാബുദ്ദീൻ, തുടങ്ങിയവർ പങ്കെടുത്തു.

പയ്യന്നൂരിൽ നിന്ന് സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലാണ് സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള, ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും ഛായാചിത്രവുമായി ജാഥയെത്തിയത്. സമാഗമ കമ്മിറ്റി കൺവീനർ ആനന്ദ കെ.ഉദയന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്നാണ് കൊടിമര, പതാക ജാഥ എത്തിയത്.