5000 പ്രവർത്തകരെ പങ്കെടുപ്പിക്കും
Friday 06 March 2026 12:53 AM IST
കരുനാഗപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന അഖില കേരള ധീവരസ സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ കൊല്ലം ജില്ലയിൽ നിന്ന് 5000 പേരെ പങ്കെടുപ്പിക്കാൻ ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വത്സലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുള്ളിക്കൽ രാജു അദ്ധ്യക്ഷനായി. ധീവരസഭ ദേവസ്വം ചെയർമാൻ ജെ.വിശംംഭരൻ, നേതാക്കളായ സതീഷ് കുമാർ, വ്യാസൻ, കാവിൽ ബേബി, ശോഭ, ശശികല, നർമ്മദ, ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.പ്രിയകുമാർ സ്വാഗതം പറഞ്ഞു.