കലാഭവൻ മണി അവാർഡ്

Friday 06 March 2026 12:54 AM IST

ഓയൂർ: കലാഭവൻ മണി ഫൗണ്ടേഷൻ വ്യത്യസ്ത മേഖലകളിൽ വർഷം തോറും അർഹരായവർക്ക് നൽകുന്ന പുരസ്‌കാരങ്ങളിൽ മികച്ച ജീവകാരുണ്യ പ്രവർത്തകനായി കൊല്ലം ജില്ലയിൽ നിന്ന് കെ.കെ. മോഹൻലാലിനെ തി​രഞ്ഞെടുത്തു. കേരളത്തിൽ നിന്ന് രണ്ടുപേരാണ് ഈ അവാർഡി​ന് അർഹരായത്. പ്രശസ്ത ജീവകാരുണ്യ പ്രവർത്തക ഡോ. എം.എസ്. സുനിലും കൊല്ലം ജില്ലയിൽ നിന്ന് കെ.കെ. മോഹൻലാലുമാണ് അവാർഡ് നേടി​യത്. ഇന്ന് എറണാകുളം പൂണിത്തുറ ഗാന്ധി സ്‌ക്വായർ ഓപ്പൺ തീയേറ്റർ ആൻഡ് മിനി പാർക്കിൽ പ്രശസ്ത കലാകാരൻമാർ പങ്കെടുക്കുന്ന ചടങ്ങിൽ ചലച്ചിത്ര തരാം ടിനി ടോം അവാർഡ്ദാനം നിർവഹിക്കും.