കെ.എസ്.എഫ്.ഇ സമ്മാനോത്സവം
കൊല്ലം: കെ.എസ്.എഫ്.ഇ സമ്മാനോത്സവം ഇന്ന് കൊട്ടാരക്കരയിൽ നടക്കും. കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളുടെ സമ്മാനമാണ് നൽകുന്നത്. മെഗാ ബമ്പർ സമ്മാനമായി മെഴ്സിഡസ് ബെൻസ് കാറും മേഖലാതല സമ്മാനങ്ങളായി 17 ഇന്നോവ ക്രിസ്റ്റ കാറുകളുമാണ് നൽകുന്നത്. ഇരിങ്ങാലക്കുട ശാഖയിലെ വരിക്കാരനായ കെ.വി.ഷക്കീലിന് ബമ്പർ സമ്മാനം നൽകും. വൈകിട്ട് 5ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മെഗാ സമ്മാനം മന്ത്രി കൈമാറും. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്യും. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു, നഗരസഭ വൈസ് ചെയർപേഴ്സൺ എ.ഷാജു, കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഡി.രാമകൃഷ്ണ പിള്ള, എൽ.മിനി, എസ്.മുരളീകൃഷ്ണ പിള്ള, കെ.ബി.സൽജബീൽ, എസ്.വിനോദ്, എസ്.സുശീലൻ എന്നിവർ സംസാരിക്കും. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക് പ്രോഗ്രാം 6ന് നടക്കും.