സൂപ്പർ ന്യൂമററി തസ്തികകളിലും ആശ്രിത നിയമനം
Friday 06 March 2026 1:35 AM IST
തിരുവനന്തപുരം: സൂപ്പർ ന്യൂമററി തസ്തികകളിൽ ജോലി ചെയ്യവേ മരിക്കുന്നവരുടെ ആശ്രിതർക്കും സർക്കാർ സർവീസിൽ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണിത്. നിലവിൽ സൂപ്പർ ന്യൂമററി തസ്തികകളിലുള്ളവരുടെ ആശ്രിതർക്ക് ഈ ആനുകൂല്യമില്ല.
സർക്കാർ വകുപ്പുകളിൽ ഒഴിവുകൾ ഇല്ലാതിരിക്കുന്ന അവസരത്തിൽ താത്കാലികമായി സർക്കാർ സൃഷ്ടിക്കുന്ന ഒഴിവുകളാണ് സൂപ്പർ ന്യൂമററി ഒഴിവുകൾ. ഇങ്ങനെ സൃഷ്ടിക്കുന്ന ഒഴിവുകൾ ഭാവിയിൽ ആ വകുപ്പിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ ക്രമപ്പെടുത്തും. സർക്കാർ നിർദ്ദേശ പ്രകാരമാണ് വകുപ്പുകളിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത്.