മേതിൽ രാധാകൃഷ്ണന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം

Friday 06 March 2026 1:44 AM IST

കോഴിക്കോട്:2025ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്.മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.സി.രാധാകൃഷ്ണൻ,സാറാ ജോസഫ്,കൽപ്പറ്റ നാരായണൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ,ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എന്നിവർ അറിയിച്ചു.18ന് കോഴിക്കോട്ടു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും.