'ജനക്ഷേമത്തിനായി നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു'; കേരളത്തിൽ പുതിയ റൂട്ടിൽ ട്രെയിൻ എത്തുന്നുവെന്ന് സുരേഷ് ഗോപി

Friday 06 March 2026 12:00 PM IST

മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാക്കി പുതിയ റൂട്ടിൽ ട്രെയിൻ സർവീസ് എത്തുന്നതായി അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട് - പൊള്ളാച്ചി റൂട്ടിലാണ് പുതിയ ട്രെയിൻ സർവീസ് എത്തുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായും സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരേ,

​നമ്മുടെ പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് വേണമെന്ന ദീർഘനാളത്തെ ആവശ്യത്തിന് ഇപ്പോൾ അംഗീകാരമായിരിക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയിൽ നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ച വിവരം നിങ്ങളെ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും വേഗത്തിൽ നടപടി സ്വീകരിക്കുകയും ചെയ്ത കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ജിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ജനക്ഷേമത്തിനായി നമ്മൾ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നതിൽ അതിയായ സന്തോഷം. വികസനത്തിന്റെ പാതയിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.