രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിച്ച് ബസ് സർവീസ്; യാത്ര സൗജന്യം

Friday 06 March 2026 1:01 PM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസ് ആയാണ് സർവീസ് നടത്തുന്നത്. യാത്ര സൗജന്യമാണ്.

വിദേശത്തുനിന്നെത്തി ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേയ്ക്ക് പോകുന്നവർക്കും മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേയ്ക്ക് പോകുന്നവർക്കും ടെർമിനലുകളിലേയ്ക്ക് സൗജന്യമായി യാത്ര ചെയ്യാം. ബസിൽ കയറുമ്പോൾ ബോർഡിംഗ് പാസ് കാണിക്കേണ്ടതുണ്ട്. 24 മണിക്കൂറും സർവീസ് ലഭ്യമാണ്.