പദ്ധതി പ്രഖ്യാപനവും കാരുണ്യസംഗമവും

Saturday 07 March 2026 12:21 AM IST
കൊടുവള്ളിയിൽ പിടിഎച്ച് സെന്റർ പദ്ധതി പ്രഖ്യാപനവും കാരുണ്യ സംഗമവും പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: പൂക്കോയതങ്ങൾ ഹോസ്‌പിസ് സംസ്ഥാന കമ്മിറ്റിയും പി.ടി.എച്ച് കൊടുവള്ളി യൂണിറ്റും സംയുക്തമായി നിർമ്മിക്കുന്ന പി.ടി.എച്ച് സെന്റർ കൊടുവള്ളിയുടെ പദ്ധതി പ്രഖ്യാപനവും കാരുണ്യ സംഗമവും പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി. ടി.എച്ച് സംസ്‌ഥാന ട്രഷറർ വി.എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.നാസർ, ആബിദ് ഹുദവിതച്ചണ്ണ, ഡോ.എം.എ.അമീറലി, എം.എ.റസാഖ്, പി.മുഹമ്മദ്, ടി. മൊയ്തീൻ കോയ, എം.നസീഫ്, വെള്ളറ അബ്ദു, എ.കെ.അബു ലൈസ്, ഷംസു കളത്തിങ്ങൽ, മുഹമ്മദ് കുണ്ടുങ്ങര, ഷാഫി കോട്ടക്കൽ, ബാസിത്ത്, കോ ഓർഡിനേറ്റർ കെ.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് ഒ.പി, ഐ.പി സെന്ററുകൾ, ഫിസിയോതെറപ്പി സെന്റർ, ഏർലി ഇന്റർവെൻഷൻ സെന്റർ, ബ്ലഡ് ബാങ്ക്, മൾട്ടിപർപ്പസ് ഓഡിറ്റോറിയം, ലൈബ്രറി, അക്കാഡമിക് പരിശീലന സെന്റർ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പി.ടി.എച്ച് സെന്റർ തുടങ്ങുകയെന്ന് ഭാരവാഹികൾ അറിയിച്ചു.