ഖര മാലിന്യ പരിപാലനം: പഠനയാത്ര നടത്തി
Saturday 07 March 2026 12:25 AM IST
രാമനാട്ടുകര: കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കൗൺസിലർമാർ , ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരടങ്ങിയ 50 അംഗസംഘം ശുചിത്വം മാലിന്യ സംസ്കരണ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ മുനിസിപ്പാലിറ്റികളിലേക്ക് പഠന യാത്ര നടത്തി . മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വി .മിഥുഷ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി എന്നിവർ നേതൃത്വം നൽകി. രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ കല്ലട മുഹമ്മദലി ഫ്ലാഗ് ഒഫ് ചെയ്തു. കൗൺസിലർമാരായ ഹാരിസ് , രാജീവ് കുമാർ, സുലോചന , ഷെൽമ, മുനിസിപ്പൽ ക്ലീൻ സിറ്റി മാനേജർ ഷജിൽ കുമാർ.പി , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സനൽകുമാർ .വി ആർ എന്നിവരും യാത്ര സംഘത്തിൽ ഉണ്ടായിരുന്നു.