നന്ദിനിയുടെ മോഹിനിയാട്ടം ഇന്ന്

Saturday 07 March 2026 1:54 AM IST

കൊച്ചി: കലന്തിക കൾച്ചറൽ സൊസൈറ്റി സ്ഥാപക ഡോ. മിനി പ്രമോദ് മേനോന്റെ ശിഷ്യ നന്ദിനി ആർ. നായരുടെ മോഹിനിയാട്ടം ഇന്ന് വൈകിട്ട് 6.30ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ അരങ്ങേറും. ധരണി സ്‌കൂൾ ഒഫ് ആർട്സ് സ്ഥാപക ശ്യാമള സുരേന്ദ്രന്റെ കീഴിൽ ഭരതനാട്യമാണ് നന്ദിനി ആർ. നായർ അഭ്യസിച്ചു തുടങ്ങിയത്. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ കീഴിൽ ആരംഭിച്ച മോഹിനിയാട്ട പഠനം മിനി പ്രമോദ് മേനോന്റെ കീഴിൽ തുടരുകയാണ്. തിയേറ്റർ, ദൃശ്യകലകളിൽ പ്രൊഫ. ചന്ദ്രദാസന്റെ കീഴിൽ പരിശീലനം നടത്തുന്നുണ്ട്. കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ഉൾപ്പെടെ സ്കോളർഷിപ്പുകളും നേടിയിട്ടുണ്ട്. ആദായ നികുതി വകുപ്പിൽ അഡീഷണൽ ഡയറക്‌ടറാണ് നന്ദിനി.