എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Saturday 07 March 2026 12:51 AM IST
എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ബി.ജെ.പി. റൂറൽ ജില്ലാ പ്രസിഡൻ്റ് ടി. ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി : എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബാലുശ്ശേരി ഫെഡറൽ ബാങ്കിന് സമീപത്തുള്ള കെട്ടിടത്തിൽ ബി.ജെ.പി റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് ഉദ്ഘാടനം ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നോട്ട് വെക്കുന്ന വികസിത കേരളത്തിനായി വിധിയെഴുതാൻ ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന മുഖ്യ വക്താവും നിയോജക മണ്ഡലം ഇൻ ചാർജുമായ ടി.പി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ വി.വി രാജൻ, ടി. ബാലസോമൻ, മേഖല വൈസ് പ്രസിഡന്റ് എം.സി ശശീന്ദ്രൻ, സി.പി സതീഷ്, ആർ.എം കുമാരൻ, ടി.കെ റീന, ലിബിൻ ഭാസ്കർ, ശോഭാ രാജൻ, രാജേന്ദ്രൻ കുളങ്ങര സി. മോഹനൻ, വി.വി ശ്രീഹരി, ഷൈനി ജോഷി, രാജേഷ് പുത്തഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.