ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം
Saturday 07 March 2026 12:55 AM IST
നാദാപുരം: ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം നാദാപുരം മഹാകവി മോയിൻകുട്ടി സ്മാരക ഹാളിൽ സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ എസ്.സജീവ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി.വി. ഹാപ്പി, വി. ബാലകൃഷ്ണൻ, കെ. അജിന, അഹമ്മദ് കുട്ടി കുന്നത്ത്, ബി. ബി.ബിനീഷ്, പി.റാം മനോഹർ, സി. പി.മണി, രത്നദാസ് ടി, ടി.അബ്ദുൾ ജലീൽ, രതീഷ്.എം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ഷിജു (പ്രസിഡന്റ്), പി. റാം മനോഹർ (സെക്രട്ടറി), ദീപ്തി കെ.പി (ട്രഷറർ ), പി. സുനിൽകുമാർ, അമൃതരാജ്.കെ (സെക്രട്ടേറിയറ്റ് അംഗങ്ങൾ ).