ഇക്വാലിറ്റി പാർട്ടി ഒഫ് ഇന്ത്യ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

Saturday 07 March 2026 12:00 AM IST
s

മലപ്പുറം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്വാലിറ്റി പാർട്ടി ഒഫ് ഇന്ത്യ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് നെടുമൺകാവ് ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമത്വം,​ സാഹോദര്യം,​ സഹവർത്തിത്വം മുദ്രാവാക്യമുയർത്തി കേരളത്തിലും ദേശീയതലത്തിലും വലിയ ശക്തിയായി പാർട്ടി മാറും. വിവിധ രംഗങ്ങളിലെ വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് മലപ്പുറം. മറ്റു ജില്ലകളിലേത് പോലെ വികസിതമായ റെയിൽവേ ഇവിടെ കാണാൻ സാധിക്കില്ല. ജില്ലയെ പ്രതിനിധീകരിക്കുന്ന എം.പിമാരുടെയും എം.എൽ.എമാരുടെയും അനാസ്ഥയാണ് ഇതിനുകാരണം. ഫുട്‌ബാൾ പ്രേമികൾ ഏറെയുള്ള മലപ്പുറത്ത് ഒരുസ്‌പോർട്സ് അക്കാദമി പോലുമില്ലെന്ന് നെടുമൺകാവ് ഗോപാലകൃഷ്ണൻ പറഞ്ഞു.