വിതരണം ചെയ്തു
Saturday 07 March 2026 12:03 AM IST
താനൂർ: താനാളൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 4.80 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിലെ 37 അങ്കണവാടികൾ കളി ഉപകരണങ്ങൾ വിതരണം ചെയ്തു.കേരളാധീശ്വരപുരം മോഡൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വി.പി.ഒ .അസ്ഗർ അങ്കണവാടി വർക്കർ എം.ശ്രീജക്ക് നൽകി പഞ്ചായത്ത് തല വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.ഫാത്തിമ ബീവി അദ്ധ്യക്ഷനായി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോ.ഷഹ്ന നിഷാദ് , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ കുഞ്ഞിപ്പ തെയ്യംമ്പാടി, കെ.സൽമത്ത്, ടി.കെ.നസീർ, ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പി.എസ്. സഹദേവൻ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ പി. സറീന സ്വാഗതവും എം.കെ.സുഭജ നന്ദിയും പറഞ്ഞു.