വനിതാദിനാചരണം

Saturday 07 March 2026 1:09 AM IST
women'sday

പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നാളെ ആലത്തൂരിൽ അന്തർദേശീയ വനിതാദിനാചരണവും വിവിധ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും സംഘടിപ്പിക്കും. ദീപ്തി ബ്രയിൽ സാക്ഷരത, നവചേതന പട്ടികജാതി സാക്ഷരതാ തുല്യത, ചങ്ങാതി അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതി തുടങ്ങിയവയുടെ അടുത്തഘട്ട പ്രവർത്തനോദ്ഘാടനമാണ് നടക്കുക. നാളെ രാവിലെ 11ന് ആലത്തൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടി കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം.ശശി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.