വനിതാ പഞ്ചവാദ്യം അരങ്ങേറും
മലപ്പുറം: എടപ്പാൾ കണ്ടനകം സോപാനം സ്‌കൂൾ ഒഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ പഞ്ചവാദ്യം മാർച്ച് എട്ടിന് വനിതാദിനത്തിൽ അരങ്ങേറും. രാവിലെ 9.30ന് 75 സ്ത്രീകളുൾപ്പെട്ട സംഘം ഒന്നര മണിക്കൂർ നീളുന്ന പഞ്ചവാദ്യം അവതരിപ്പിക്കും. വാദ്യകലാപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ ഗണപതിക്കൈ കൊട്ടി നിർവഹിക്കും. സഭാമണ്ഡപത്തിന്റെ ഉദ്ഘാടനം കരിയന്നൂർ നാരായണൻ നമ്പൂതിരിയും കലാഗ്രന്ഥശാലയുടെ ഉദ്ഘാടനം കവി ആലങ്കോട് ലീലാകൃഷ്ണനും നിർവഹിക്കും. രാവിലെ 11ന് സാംസ്‌കാരിക സദസ് അന്വേഷി പ്രസിഡന്റ് കെ.അജിത ഉദ്ഘാടനം ചെയ്യും.വൈകിട്ട് നാലിന് നാടകവും തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ. സി.എം.നീലകണ്ഠൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, വിജയൻ പരിയാപുരം, ഉണ്ണി ശുകപുരം പങ്കെടുത്തു.