പാചകവാതകക്ഷാമം ബാധിക്കും
Saturday 07 March 2026 1:18 AM IST
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് പുറമെയുള്ള വാണിജ്യസിലിണ്ടറുകളുടെ വാതക ഫില്ലിംഗ് നിറുത്തിവെക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് നിർദ്ദേശിച്ചത് ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. ഇപ്പോൾത്തന്നെ പാചകവാതക ക്ഷാമമുണ്ട്. എണ്ണക്കമ്പനികൾ ഫില്ലിംഗ് കൂടി നിർത്തിയാൽ ഹോട്ടൽ മേഖല പൂർണമായും അടച്ചിടേണ്ടിവരും. പ്രതിസന്ധി ഒഴിവാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള ഗ്യാസിന്റെ ഫില്ലിംഗ് പുനരാരംഭിക്കുവാൻ എണ്ണക്കമ്പനികൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും കെ.എച്ച്.ആർ.എ. പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ആവശ്യപ്പെട്ടു.