ഗുരുദേവ ദർശനം, ഭരണഘടന; അന്തസ്സത്ത ഒന്നെന്ന് രാഹുൽ

Saturday 07 March 2026 12:27 AM IST

കൊല്ലം: ഗുരുദേവ ദർശനത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തസ്സത്ത ഒന്നാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സഘടിപ്പിച്ച 'ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവദശകത്തിന്റെ അന്തസ്സത്തയാണ് ഇന്ത്യൻ ഭരണഘടനയുടെ കാതൽ. ഭരണഘടന പരസ്പരം സ്നേഹിക്കാനും ആദരിക്കാനും പറയുന്നു. ഗുരുദേവൻ പറഞ്ഞതും ഇതു തന്നെയാണ്. തമസിൽ നിന്ന് ജ്യോതിസിലേക്ക് നയിക്കണമെന്നാണ് ഗുരു പ്രാർത്ഥിച്ചത്. എന്നാൽ ലോകമാകെ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ്. മറ്റുള്ളവരെ മനസിലാക്കാതെ അപരന്ന് മേൽ ബോംബ് വർഷിക്കുകയാണ്. രാജ്യത്തും അതാണ് സംഭവിക്കുന്നത്. ഇതിനെതിരെ നിലകൊണ്ടാണ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചത്.

ഗാന്ധിജിയും ഗുരുവും തമ്മിൽ നടന്ന ആശയസംവാദത്തിന്റെ അന്തസ്സത്ത സത്യവും അഹിംസയുമായിരുന്നു. ഇന്ന് വളരെ ചെറിയ ആളുകൾ കൂടിക്കാഴ്ച നടത്തുമ്പോൾ പോലും വലിയ പ്രദർശനാത്മകതയാണ്. ഗുരുദേവനും മഹാത്മാഗാന്ധിയും മുന്നോട്ടുവച്ച ദർശനങ്ങൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കാൻ കഴിയണം. ഗുരുദർശനം മനസിലാക്കി ആ വഴിയിലൂടെ സഞ്ചരിക്കുകയാണ് പ്രധാനം. ഗുരുദേവനും ഗാന്ധിജിക്കും അധികാരമോ സമ്പത്തോ ഉണ്ടായിരുന്നില്ല. എന്നാൽ ഏറ്റവും വലിയ കരുത്തർ അവർ ഇരുവരുമായിരുന്നു. ധാർമ്മികശക്തിയായിരുന്നു ഇരുവരുടെയും കരുത്തെന്നും രാഹുൽ പറഞ്ഞു.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മഹാസമാധി സന്ദേശം നൽകി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.പിമാരായ എൻ.കെ.പ്രേമന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതംസംഘം ചെയർമാൻ അടൂർ പ്രകാശ് എം.പി സ്വാഗതവും കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.

ശതാബ്ദി ആഘോഷത്തിന് മുന്നോടിയായി നടന്ന സർവമത സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ ആമുഖ പ്രഭാഷണം നടത്തി. പാണക്കാട് മുനവറലി തങ്ങൾ, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കുര്യാക്കോസ് മാർ സേവേരിയോസ് മെത്രാപ്പൊലീത്ത, സാമുവൽ മാർ തിയോഫലീസ് എപ്പിസ്കോപ്പ, സി.എസ്.ഐ സഭ ബിഷപ്പ് ജോസ് ജോർജ്ജ്, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ്, ഫാ. ലാസർ എസ്. പട്ടകടവ് എന്നിവർ സംസാരിച്ചു.

രാ​ഷ്ട്രീ​യ​ക്കാ​ർ​ ​പി​ന്നാ​ക്ക​ക്കാ​രെ​ ​ത​ഴ​യു​ന്ന സ്ഥി​തി​ ​മാ​റ​ണം​:​ ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ

കൊ​ല്ലം​:​ ​പി​ന്നാ​ക്ക​ക്കാ​രും​ ​അ​ധഃ​സ്ഥി​ത​രും​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ത​ഴ​യ​പ്പെ​ടു​ന്ന​ ​അ​വ​സ്ഥ​ ​മാ​റ​ണ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​യും​ ​കെ.​പി.​സി.​സി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​പ​ഠ​ന​ ​കേ​ന്ദ്ര​ത്തി​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​കൊ​ല്ല​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​ഗു​രു​-​ഗാ​ന്ധി​ ​സ​മാ​ഗ​മ​ ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ​ ​അ​ധഃ​സ്ഥി​ത​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ത​ഴ​യ​പ്പെ​ടു​ന്നു.​ ​എ​ല്ലാ​വ​ർ​ക്കും​ ​തു​ല്യ​മാ​യ​ ​അ​വ​സ​രം​ ​ല​ഭി​ക്ക​ണം.​ ​ജ​ന​ങ്ങ​ൾ​ക്ക് ​ലൗ​കി​ക​മാ​യ​ ​പു​രോ​ഗ​തി​ ​ല​ഭി​ക്കാ​ൻ​ ​ജാ​തീ​യ​മാ​യ​ ​അ​യി​ത്തം​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രെ​ ​കൈ​പി​ടി​ച്ചു​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ​ഗു​രു​ദേ​വ​ൻ​ ​ഗാ​ന്ധി​ജി​യോ​ട് ​പ​റ​ഞ്ഞ​ത്.​ ​ഗു​രു​ദേ​വ​ന്റെ​യും​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും​ ​ജീ​വി​ത​സ​ന്ദേ​ശം​ ​ന​മ്മു​ടെ​ ​ജീ​വി​ത​പാ​ത​യാ​ക്ക​ണം.​ ​ത​ല​ച്ചോ​റി​നെ​യും​ ​ജീ​വി​ത​ത്തെ​യും​ ​ജാ​തി​ക്കും​ ​മ​ത​ത്തി​നും​ ​പ​ണ​യം​ ​വ​യ്ക്കാ​തെ​ ​ശു​ദ്ധ​മാ​യ​ ​മ​നു​ഷ്യ​ത്വ​ത്തി​ന് ​വേ​ണ്ടി​ ​നി​ല​കൊ​ള്ള​ണം.​ ​ലോ​ക​മി​ന്ന് ​മൂ​ന്നാം​ ​ലോ​ക​ ​മ​ഹാ​യു​ദ്ധ​ത്തി​ന്റെ​ ​വ​ക്കി​ലാ​ണ്.​ ​നൂ​റു​ക​ണ​ക്കി​ന് ​നി​ര​പ​ര​ധി​ക​ളെ​ ​കൊ​ന്നൊ​ടു​ക്കു​ക​യാ​ണ്.​ ​പൊ​രു​തി​ ​ജ​യി​ക്കു​ക​ ​സാ​ദ്ധ്യ​മ​ല്ലെ​ന്ന് ​തി​രി​ച്ച​റി​യ​ണം. ഗു​രു​ദേ​വ​നും​ ​മ​ഹാ​ത്മാ​ഗാ​ന്ധി​യും​ ​ത​മ്മി​ലു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ ​ര​ണ്ട് ​സ​മു​ദ്ര​ങ്ങ​ൾ​ ​കൂ​ടി​ച്ചേ​രു​ന്ന​ ​അ​നു​ഭ​വ​മാ​ണ് ​സൃ​ഷ്ടി​ച്ച​ത്.​ ​ഗു​രു​ദേ​വ​നും​ ​മ​ഹാ​ത്മാ​ഗ​ന്ധി​യും​ ​മ​നു​ഷ്യ​ത്വ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യ​വ​രാ​ണ്.​ ​മാ​ന​വ​രൊ​ക്കെ​യും​ ​ഒ​ന്നാ​ണെ​ന്ന​ ​മ​ഹി​ത​മാ​യ​ ​ദ​ർ​ശ​നം​ ​ഇ​രു​വ​രും​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു.

കേ​ര​ള​കൗ​മു​ദി​ ​എ​ഡി​റ്റോ​റി​യൽ നീ​തി​നി​ഷേ​ധം​ ​തു​റ​ന്നു​കാ​ട്ടു​ന്നു തി​ര​ഞ്ഞെ​ടു​പ്പ് ​സീ​റ്റ് ​വി​ഭ​ജ​ന​ത്തി​ൽ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​ത​ഴ​യു​ന്ന​ത് ​തു​റ​ന്നു​കാ​ട്ടി​ ​'​നീ​തി​ ​നി​ഷേ​ധ​ത്തി​നും​ ​വേ​ണം,​ ​ഒ​രു​ ​അ​തി​ര്"​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടി​ൽ​ ​ഇ​ന്ന​ലെ​ ​കേ​ര​ള​കൗ​മു​ദി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​എ​ഡി​റ്റോ​റി​യ​ൽ​ ​വ​ള​രെ​ ​മ​നോ​ഹ​ര​മാ​ണെ​ന്ന് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​നാം​ ​എ​ങ്ങ​നെ​ ​മു​ന്നോ​ട്ട് ​സ​ഞ്ച​രി​ക്ക​ണ​മെ​ന്ന​ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​കേ​ര​ള​കൗ​മു​ദി​ ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

ആ​ത്മ​പ​രി​ശോ​ധ​ന​ ​വേ​ണം: സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ ഗു​രു​ദേ​വ​ദ​ർ​ശ​നം​ ​എ​ത്ര​മാ​ത്രം​ ​ഉ​ൾ​ക്കൊ​ണ്ടെ​ന്ന​ ​ആ​ത്മ​പ​രി​ശോ​ധ​ന​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ​മ​ഹാ​സ​മാ​ധി​ ​സ​ന്ദേ​ശം​ ​ന​ൽ​കി​ക്കൊ​ണ്ട് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​പ​റ​ഞ്ഞു.​ ​കേ​ര​ള​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​ചാ​ല​ക​ശ​ക്തി​യാ​യി​രു​ന്നു​ ​ഗു​രു​ദേ​വ​ൻ.​ ​സ​മൂ​ഹം​ ​ഇ​ന്ന് ​നേ​രി​ടു​ന്ന​ ​എ​ല്ലാ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​മു​ള്ള​ ​ഔ​ഷ​ധ​മാ​ണ് ​ഗു​രു​ദേ​വ​ദ​ർ​ശ​നം.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​വ​രും​ത​ല​മു​റ​യ്ക്ക് ​പ​ക​ർ​ന്നു​ ​ന​ൽ​ക​ണം.