പുതിയ പുസ്തകങ്ങളും ഷെൽഫും കൈമാറി

Saturday 07 March 2026 1:33 AM IST

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറ പബ്ലിക് ലൈബ്രറി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ പുസ്തകങ്ങളും ഷെൽഫുകളും കൈമാറി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവിൽ നിന്ന് പുസ്തകങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജിൽ നിന്ന് ഷെൽഫുകളും ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് ബിനോയി തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിബി എൽദോസ്, മനോജ് നാരായണൻ, കെ.ഒ. കുര്യാക്കോസ്, പി.എം. മുഹമ്മദാലി, കെ.എ. ജോസഫ്, ജലജ പൗലോസ്, ഷൈനി ജിൻസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റെജി ജോർജ് സ്വാഗതവും ബെന്നി വർഗീസ് കൃതജ്ഞതയും പറഞ്ഞു.