കുടിവെള്ള പദ്ധതി ഉദ്ഘാടനം

Saturday 07 March 2026 12:37 AM IST

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാലകണ്ടം, എളബ്ലാശേരി എന്നിവിടങ്ങളിൽ ജലജീവൻ മിഷൻ പ്രകാരം നിർമ്മിച്ച കുടിവെള്ള പദ്ധതികൾ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴ് കോടി രൂപയാണ് രണ്ട് പദ്ധതികൾക്കായി ചെലവഴിച്ചത്. 6, 10, 11 എന്നീ വാർഡുകാർക്ക് കുടിവെള്ള പദ്ധതികളുടെ പ്രയോജനം ലഭിക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അദ്ധ്യക്ഷയായി. എൽദോസ് ബേബി, ചിഞ്ചു എബ്രാഹം, അരുൺ ചന്ദ്രൻ, കാന്തി വെള്ളക്കയ്യൻ, ലിസി സൈമൺ, പി.എൻ. കുഞ്ഞുമോൻ, കെ.പി. ഗോപിനാഥ്, ശ്രീജ ബിജു, മൈക്കിൾ മൈക്കിൾ, രാഘവൻ കോരാളിൽ, രാജപ്പൻ മാത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.