വനിതാദിനത്തിൽ വനിതാ ഫുട്ബാൾ ടൂർണമെന്റ്

Saturday 07 March 2026 2:56 AM IST

തിരുവനന്തപുരം: വനിതാ ദിനത്തെ വേറിട്ടൊരു ഫുട്ബാൾ ടൂർണമെന്റിലൂടെ വരവേൽക്കാനൊരുങ്ങി യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്‌റ്റർ.ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ കൊമ്പൻസ് - നിർഭയ കപ്പ് ഫ്ലഡ് ലൈറ്റ് വനിത ഫുട്ബാൾ ടൂർണമെന്റിൽ പ്രമുഖ സ്ഥാപനങ്ങളുടെ ടീമുകൾ അണി നിരക്കും. റോളിംഗ് സബ്സ്റ്റിറ്റ്യൂഷനായി ടീം അംഗങ്ങളുടെ സഹോദരിമാർക്കും മക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കാം.

.കേരള പൊലീസിന്റെ 'നിർഭയ നിശ' സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.തിരുവനന്തപുരം കൊമ്പൻസ് ഫുട്ബാൾ ക്ലബാണ് ട്രോഫി സമ്മാനിക്കുന്നത്.പ്രമുഖ അന്താരാഷ്ട്ര ടെക്നോളജി സ്ഥാപനങ്ങളായ യു.എസ്.റ്റി,ആക്‌സിയ,ഇൻസൈറ്റ്,​ഇനാപ്പ് എന്നിടങ്ങളിലെ ടീമുകളെക്കൂടാതെ കേരള പൊലീസ്,ട്രിവാൻഡ്രം ബാർ അസോസിയേഷൻ,തൃശൂർ ഐ.എസ്.വി ഗേൾസ് ഫുട്ബോൾ അക്കാഡമി,കെ.ഡി.ഐ.സി.എസ്,കിംസ്,ഫോർത് വേവ് ഫൗണ്ടേഷൻ കൊച്ചി,വാട്ട്സൺ ഫുട്ബോൾ അക്കാഡമി എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും,പ്രവേശനം സൗജന്യം.