രാഹുൽഗാന്ധി ഇന്ന് ശിവഗിരിയിൽ

Saturday 07 March 2026 12:05 AM IST

വർക്കല: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഇന്ന് ശിവഗിരി മഠം സന്ദർശിക്കും. രാവിലെ 10മണിയോടെ പാപനാശം ഹെലിപ്പാഡിൽ എത്തിച്ചേരും. ശിവഗിരി മഹാസമാധിയിൽ പ്രണാമം അർപ്പിച്ച ശേഷം സന്യാസിവര്യന്മാരുമായി മഠം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈദികമഠവും ശ്രീശാരദാമഠവും സന്ദർശിച്ച ശേഷം 10.40ഓടെ തിരുവനന്തപുരത്തേക്ക് തിരിക്കും.

രാഹുൽഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശിവഗിരിയിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.