ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട്: മുന്നണികൾ നയം വ്യക്തമാക്കണം

Saturday 07 March 2026 12:21 AM IST

തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിലെ വിവിധ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തിലെ മൂന്നു മുന്നണികളും രാഷ്ട്രീയ പാർട്ടികളും നയം വ്യക്തമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നേതൃയോഗത്തിൽ ഫൊറോന പ്രസിഡന്റ് വിത്സൻ.വി.സി അദ്ധ്യക്ഷനായി. ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഡോ.ജോൺ തെക്കേക്കര, ഗ്ലോബൽ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഫൊറോന ഡയറക്ടർ ഫാ.ബിബിൻ കക്കാപറമ്പിൽ, അതിരൂപതാ സെക്രട്ടറി ഔസേപ്പ് എൻ.എ, ജനറൽ സെക്രട്ടറി ജിനോദ് എബ്രഹാം, ട്രഷറർ ആന്റണി തോമസ് എന്നിവർ സംസാരിച്ചു.