വി.ജോയി മത്സരിക്കുന്നത് പൊതു തീരുമാനത്തിൽ: എം.വി ഗോവിന്ദൻ
Saturday 07 March 2026 12:23 AM IST
തിരുവനന്തപുരം: ജില്ലയിലെ എല്ലാ സിറ്റിംഗ് എം.എൽ.എമാരെയും മത്സരിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറി വി.ജോയിയെയും സ്ഥാനാർത്ഥിയാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമിതി അംഗീകരിച്ച ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയുടെ ചർച്ചയ്ക്ക് മറുപടിയായിട്ടാണ് ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.
വി.ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിനെ ചില അംഗങ്ങൾ
വിമർശിച്ചു.പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയ്ക്കാണ് എ.എ റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയതെന്ന് ഗോവിന്ദൻ വിശദമാക്കി. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ചുമതല നൽകാൻ മറ്റാരുമില്ലെന്നതും സെക്രട്ടറി ചൂണ്ടിക്കാട്ടി. റഹീമിന് ചുമതല നൽകാനുള്ള സെക്രട്ടേറിയറ്റ് നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.