'പ്രിന്റ് ബോട്ട്' അവതരിപ്പിച്ച് പെരുമൺ എൻജി. കോളേജ് വിദ്യാർത്ഥികൾ
Saturday 07 March 2026 12:26 AM IST
കൊല്ലം: പെരുമൺ കോളേജ് ഒഫ് എൻജിനിയറിംഗിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സെൽ (ഐ.ഇ.ഡി.സി), 'പ്രിന്റ് ബോട്ട്' എന്ന ഉത്പന്നത്തിന്റെ ലോഞ്ച് സംഘടിപ്പിച്ചു.
നാലാം വർഷ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികളായ ഇജാസ്, സിദ്ധാർത്ഥ് എന്നിവർ വികസിപ്പിച്ച പ്രിന്റ് ബോട്ട്, മാനുവൽ ഇടപെടൽ ആവശ്യമില്ലാത്ത ഓട്ടോമേറ്റഡ് പ്രിന്റിംഗ് സിസ്റ്റമാണ്. സ്മാർട്ട് ഓട്ടോമേഷൻ രംഗത്തേക്കുള്ള മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.
മാഗ്ലാബ് സി.ഇ.ഒ സന്തോഷ്.വി.പിള്ള, സി.ഇ.പി പ്രിൻസിപ്പൽ ഡോ. എസ്.അനന്തരശ്‌മി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരിപാടി നടന്നത്. വിദ്യാർത്ഥികളും ഫാക്കൽറ്റി അംഗങ്ങളും പങ്കെടുത്തു. ഐ.ഇ.ഡി.സിയുടെ സ്റ്റുഡന്റ് ക്യാമ്പസ് ലീഡുകളായ ഇസബെല്ലയുടെയും ഹാദിഖിന്റെയും നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.