തോണിക്കുഴി - അയ്യാന്തി റോഡ് സഞ്ചാരയോഗ്യമാക്കി

Saturday 07 March 2026 12:41 AM IST

പത്തനംതിട്ട : നഗരസഭ മുപ്പത്തിരണ്ടാം വാർഡിലെ തോണിക്കുഴി അയ്യാന്തി റോഡ് സഞ്ചാരയോഗ്യമാക്കി. ദീർഘകാലമായി പ്രദേശത്തെ ജനങ്ങൾ ഉന്നയിച്ചിരുന്ന ആവശ്യമാണ് യാഥാർത്ഥ്യമായത്. പത്ത് ലക്ഷം രൂപയാണ് കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് റോഡിന്റെ വികസനത്തിനായി അനുവദിച്ചത്. റോഡിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ പി.കെ.അനീഷ് നിർവഹിച്ചു. കൗൺസിലർ അൻസിൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശോഭ കെ.മാത്യൂ, അജിൻ വർഗീസ്, എബ്രഹാം നെടുമനാൽ, പി.എസ്.പ്രസാദ്, അരുൺ, അജി നിരന്ന നിലത്ത്, സന്തോഷ് എന്നിവർ സംസാരിച്ചു.