ശ്രീലേഖയുടെ ഹർജിയിൽ വിശദീകരണം തേടി
Saturday 07 March 2026 12:41 AM IST
കൊച്ചി: ലൈംഗികാതിക്രമക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പോക്‌സോ വകുപ്പടക്കം ചുമത്തി കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് സി. പ്രതീപ്കുമാറാണ് ഹർജി പരിഗണിച്ചത്. കിളിരൂർ-കവിയൂർ മാനഭംഗക്കേസുകലിലെ ഇരകളുടെ പേര് തന്റെ യൂട്യൂബ് ചാനൽ വഴി വെളിപ്പെടുത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്. തനിക്ക് നോട്ടീസുപോലും നൽകാതെയാണ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടതെന്നാണ് ഹർജിക്കാരിയുടെ വാദം. വിഷയം 24ന് വീണ്ടും പരിഗണിക്കും.