ഗുരുദേവൻ സമൂഹത്തിന് ദിശാബോധം പകർന്നു : സ്വാമി ശുഭാംഗാനന്ദ

Saturday 07 March 2026 12:42 AM IST

ശിവഗിരി: മാനവിക ദർശനവും ദിശാബോധവും ശ്രീനാരായണ ഗുരുദേവൻ സമൂഹത്തിന് പകർന്നു നൽകുകയും സമൂഹത്തിന്റെ അടിത്തട്ടിലുളള ജനങ്ങളെ പ്രബുദ്ധതയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കണ്ണൂർ കാവേരികുളത്തു ശിവഗിരി മഠം പണികഴിപ്പിക്കുന്ന ശാരദാമഠത്തിന്റെ കട്ടിളവയ്പ്പ് കർമ്മം നിർവ്വഹിക്കുകയായിരുന്നു സ്വാമി.

ശാരദാമഠംത്തിന്റെ പ്രധാന കവാടമായ പടിഞ്ഞാറേനട കട്ടിള കണ്ണൂർ ഭക്തിസംവർദ്ധിനി യോഗത്തിന് വേണ്ടി സുന്ദരശ്വര ക്ഷേത്രവും കിഴക്കേനട കട്ടിള ഡെജോ വാണിശ്ശേരിയുടെ മകൻ ആൽവിൻ ഡെജോയും (വിർജീനിയ, യു.എസ്.എ) ആണ് സമർപ്പിച്ചത് . അപ്പുക്കുട്ടക്കുറുപ്പ് കാർത്തികപള്ളി അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുരേശ്വരാനന്ദ മുഖ്യപ്രഭാഷണം നടത്തി. സുന്ദരേശ്വരക്ഷേത്രം വൈസ് പ്രസിഡന്റ് ടി.കെ .രാജൻ, രവിന്ദ്രൻ (എസ്.എൻ.ഡി.പി യോഗം തളിപ്പറമ്പ് യൂണിയൻ) , സാജു (പയ്യന്നൂർ യൂണിയൻ കൺവീനർ ) ,ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ പ്രസിഡന്റ് സി.കെ.സുനിൽ മാസ്റ്റർ , വി.പി.ദാസൻ ( സെക്രട്ടറി), വി.എൻ.ഉഷാകുമാരി ,സുനിൽ പേപ്പതിയിൽ, അഡ്വ: ഹരികുമാർ.ടി.ജി, സുബിൻ,

മനോജ് തന്ത്രി ശിവഗിരി മഠം (കർണ്ണാടക) തുടങ്ങിയവർ പങ്കെടുത്തു.