കേരളസർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, ആഗസ്റ്റ് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം.
രണ്ടും നാലും സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
ടൈംടേബിൾ
എം.ബി.എ വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ (മേഴ്സിചാൻസ് – 2018 & 2019 അഡ്മിഷൻ), നാലാം സെമസ്റ്റർ (സപ്ലിമെന്ററി – 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2018 & 2019 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബി.എ/ബി.എസ്സി/ബി.കോം, ഏപ്രിൽ 2026 (റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
നാലാം സെമസ്റ്റർ എൽഎൽ.എം പരീക്ഷകളുടെ വിജ്ഞാപനം വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബി.കോം,ബി.ബി.എ എൽ എ.ൽബി (ഓണേഴ്സ്) (2024 അഡ്മിഷൻ റഗുലർ, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബിഎ, ബി.കോം,ബി.ബി.എ എൽ എൽ.ബി (ഓണേഴ്സ്) (2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് മാർച്ച് ഏഴു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) സൈബർ ഫോറൻസിക്ക് (2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2014 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷകൾക്ക് 30 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പരീക്ഷാ തീയതി ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജ് (ഇംഗ്ലീഷ്) ഇന്റഗ്രേറ്റഡ് എം.എസ്സി ബേസിക് സയൻസ് (കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്), ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡേറ്റാ സയൻസ്) (തോറ്റവർക്കായുള്ള 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) മാർച്ച് 2026 പരീക്ഷകൾ 23 മുതൽ നടക്കും.
പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.സി.എ, ബിഎസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ (തോറ്റവർക്കായുള്ള സ്പെഷ്യൽ റീഅപ്പിയറൻസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) ജനുവരി 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10ന് നടക്കും.