കെ-ടെറ്റ് അപേക്ഷാ തീയതി നീട്ടി: തിരുത്തലുകൾക്കും അവസരം
Saturday 07 March 2026 12:00 AM IST
തിരുവനന്തപുരം: സർവീസിലുള്ള അദ്ധ്യാപകർക്കായുള്ള കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) അപേക്ഷിക്കാനുള്ള അവസാന തീയതി 16 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 16 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴി ആപ്ലിക്കേഷൻ നമ്പറും ഐഡിയും നൽകി വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.