കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് ഹോൾഡേഴ്സ്
തിരുവനന്തപുരം: കെ.എസ്.എഫിയിലെ മുഴുവൻ ബിസിനസ്സ് ഡെവലപ്മെന്റ് ഒഴിവുകളും അടിയന്തരമായി കേരള പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കമ്പനി ബോർഡ് അസിസ്റ്റന്റ് റാങ്ക് (026/2022) ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിൽ സമരം നടത്തി.
ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ പൂച്ചെടിവിള പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. 50% മാർക്കിൽ കുറയാത്ത പി.ജിയും യു.ജി.സി യോഗ്യതയുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം. ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 9ന് രാവിലെ 10.30ന് വെള്ളയമ്പലം കനകനഗറിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.