@ ദൂരം കുറയും, യാത്ര സുഗമമാകും തുരക്കലിന് തുടക്കം, തുരങ്കപാത തുറക്കും നാലുവർഷത്തിനകം

Saturday 07 March 2026 12:41 AM IST
ആ​ന​ക്കാം​പൊ​യി​ൽ​ ​-​ക​ള്ളാ​ടി​ ​-​ ​മേ​പ്പാ​ടി​ ​തു​ര​ങ്ക​പാ​ത​ ​ആ​ദ്യ​ ​ബ്ലാ​സ്റ്റിം​ഗ് ​നി​ർ​വ​ഹി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​എ​ത്തി​യ​പ്പോ​ൾ.​ ​മ​ന്ത്രി​ ​പി.​ ​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​സ​മീ​പം.

കോഴിക്കോട്: മലബാറിന്റെ വികസന പ്രതീക്ഷകൾക്ക് ചിറകു നൽകി ആനക്കാംപൊയിൽ-മേപ്പാടി ഇരട്ട തുരങ്കപാതയുടെ ആദ്യ ബ്ളാസ്റ്റിംഗ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാല് വർഷത്തിനകം പൂർത്തിയാക്കാനാണ് ശ്രമം.

പാത പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരം കയറാതെ വയനാട്ടിലെത്താം. ഇതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് മോചനമാകും. 35 കിലോമീറ്റർ ദൂരവും ഒന്നര മണിക്കൂറോളം യാത്രാസമയവും കുറയും. യാത്ര സുഗമമാകുന്നതോടെ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദേശികളടക്കം കൂടുതൽ ടൂറിസ്റ്റുകളെത്തും. ഇതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിക്കും. ചരക്കുഗതാഗതം സുഗമമാകുന്നതോടെ വാണിജ്യമേഖലയിലും ഉണർവുണ്ടാകും. നിർമ്മാണ സാമഗ്രികളുടെ ഗതാഗതവും സുഗമമാകും. ഭാരവാഹനങ്ങളുടെ ഗതാഗത ചെലവ് കുറയും. പ്രധാന വാണിജ്യ കേന്ദ്രമായ ബംഗളൂരുവിലേക്ക് എളുപ്പമെത്താം. കേരളത്തിലേക്കും തിരിച്ചുമുള്ള ചരക്കുഗതാഗതത്തിന് ഗുണകരമാകും. കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ പോക്കുവരവും എളുപ്പത്തിലാകും.

ആഘോഷമാക്കി ആദ്യ ബ്ളാസ്റ്റിംഗ്

മുഖ്യമന്ത്രി നടത്തിയ ബ്ളാസ്റ്റിംഗ് സ്വിച്ച് ഓൺ ആഘോഷമാക്കി പ്രദേശവാസികൾ. സുരക്ഷ കാരണങ്ങളാൽ ബ്ലാസ്റ്റിംഗ് നടന്ന സ്ഥലത്ത് നൂറോളം പേർക്കാണ് പങ്കെടുക്കാനായത്. അതേസമയം പൊതുജനങ്ങൾക്കായി മുത്തപ്പൻപുഴ എൽ.പി സ്‌കൂളിൽ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. ലിന്റോ ജോസഫ് എം.എൽ.എ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

  • പാത വരുമ്പോൾ
  1. യാത്രാ സമയവും ദൂരവും കുറയും
  2. ഏത് കാലാവസ്ഥയിലും സുഗമയാത്ര.
  3. വയനാട്ടിലെ രോഗികൾക്ക് എളുപ്പം കോഴിക്കോട്ടെത്താം.
  4. ചുരം റോഡിലെ മണ്ണിടിച്ചിൽ ഭയക്കേണ്ട
  5. അപകട സാദ്ധ്യത കുറവ്.
  6. ചുരം റോഡിലെ ഗതാഗതകുരുക്കിൽ നിന്ന് മോചനം

  • സുരക്ഷ സൗകര്യങ്ങൾ

ഓരോ 500 മീറ്ററിലും ക്രോസ് പാസേജുകൾ

ഓരോ 750 മീറ്ററിലും വണ്ടി നിറുത്താനുള്ള ലേ-ബേകൾ

ലോംഗിറ്റ്യൂഡിനൽ വെന്റിലേഷൻ (ജെറ്റ് ഫാനുകൾ)

ഫയർ ഹൈഡ്രന്റുകളും വാട്ടർ മിസ്റ്റ് ഫയർ ഫൈറ്റിംഗും

മാനുവൽ ഫയർ എക്സ്റ്റിംഗ്വിഷറുകൾ

സി.സി.ടി.വി നിരീക്ഷണം

രണ്ടറ്റങ്ങളിലും മോണിറ്ററിംഗ് റൂമുകൾ

അത്യാഹിത നിർദ്ദേശങ്ങൾ നൽകാൻ സൗകര്യം

എമർജൻസി ടെലിഫോൺ സൗകര്യം

വ​യ​നാ​ട് ​ഭാ​ഗ​ത്തെ​ ​ബ്ലാ​സ്റ്റിം​ഗ് ​അ​ടു​ത്ത​മാ​സം ക​ൽ​പ്പ​റ്റ​:​ ​ആ​ന​ക്കാം​പൊ​യി​ൽ​-​ ​മേപ്പാടി​ ​തു​ര​ങ്ക​പാ​ത​യു​ടെ​ ​പാ​റ​ ​തു​ര​ക്ക​ൽ​ ​പ്ര​വൃ​ത്തി​ ​തു​ട​ങ്ങി​യ​തോ​ടെ​ ​വ​യ​നാ​ടും​ ​ആ​ഹ്ലാ​ദ​ത്തി​ൽ.​ ​വ​യ​നാ​ട് ​ഭാ​ഗ​ത്തെ​ ​ബ്ലാ​സ്റ്റിം​ഗ് ​അ​ടു​ത്ത​മാ​സം​ ​തു​ട​ങ്ങും.​ ​ ഇ​ന്ന​ലെ​ ​മ​റി​പ്പു​ഴ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ആ​ദ്യ​ ​ബ്ലാ​സ്റ്റിം​ഗി​ന് ​സാ​ക്ഷി​യാ​കാ​ൻ​ ​വ​യ​നാ​ട്ടി​ൽ​ ​നി​ന്ന് ​നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​ആ​ന​ക്കാം​പൊ​യി​ൽ​ ​എ​ത്തി​യ​ത്.​ ​തു​ര​ങ്ക​പാ​ത​ ​ആ​ക്ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ര​വ​ധി​ ​പേ​ർ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​നാ​ടി​ന്റെ​ ​ചി​ര​കാ​ല​ ​സ്വ​പ്നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​വ​യ​നാ​ട്‌,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക്കാ​ർ.​ ​ പാ​രി​സ്ഥി​തി​ക​ ​അ​നു​മ​തി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ല​ഭ്യ​മാ​യ​തിനാൽ ​വ​ള​രെ​വേ​ഗം​ ​തു​ര​ങ്ക​ ​പാ​ത​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​ധി​കൃ​ത​ർ.​ ​കോ​ഴി​ക്കോ​ട് ​ആ​ന​ക്കാം​പൊ​യി​ലി​ലെ​ ​സ്വ​ർ​ഗം​കു​ന്നി​ൽ​ ​നി​ന്ന് ​പാ​റ​ ​തു​ര​ന്ന് ​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​മേ​പ്പാ​ടി​ ​ക​ള്ളാ​ടി​ക്ക് ​സ​മീ​പം​ ​മീ​നാ​ക്ഷി​യി​ൽ​ ​എ​ത്തു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​തു​ര​ങ്ക​ ​പാ​ത​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഉ​റ​പ്പു​ള്ള​ ​ഒ​റ്റ​പ്പാ​റ​യാ​ണ് ​തു​ര​ക്കു​ന്ന​ത്.​ ​ചാ​ർ​ണോ​ ​കൈ​റ്റ് ​പാ​റ​യാ​യ​തി​നാ​ൽ​ ​തു​ര​ങ്ക​ ​നി​ർ​മ്മാ​ണ​ത്തി​ന് ​പ്ര​തി​സ​ന്ധി​യു​ണ്ടാ​വി​ല്ല.​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​തു​ര​ങ്ക​പാ​ത​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​കി​ഫ്ബി​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​കെ.​പി​ ​പു​രു​ഷോ​ത്ത​മ​ൻ​ ​പ​റ​ഞ്ഞു.