ഓഫീസ് കെട്ടിടത്തിന് അപേക്ഷ ക്ഷണിച്ചു
Saturday 07 March 2026 12:07 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി കൊല്ലം കുരീപ്പുഴയിലുള്ള സർവ്വകലാശാല ആസ്ഥാനത്തിന് സമീപപ്രദേശങ്ങളിൽ അനുയോജ്യമായ കെട്ടിടം അല്ലെങ്കിൽ സംഭരണശാല ആവശ്യമുണ്ട്.
കുറഞ്ഞത് 5,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾക്കാണ് മുൻഗണന. വലിയ ഭാരവാഹനങ്ങൾക്ക് സുഗമമായി വന്നുപോകാൻ കഴിയുന്ന സൗകര്യം ഉണ്ടായിരിക്കണം. താത്പര്യമുളള കെട്ടിട ഉടമകൾ തങ്ങളുടെ പക്കലുളള സ്ഥലത്തിന്റെ വിസ്തീർണം, വാടക മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന അപേക്ഷകൾ 15 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനെയോ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ എത്തിക്കണം. അപേക്ഷിക്കേണ്ട വിലാസം: പരീക്ഷാ കൺട്രോളർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ, കൊല്ലം- 691601